ഗുരുവായൂരില്‍ ജൂണ്‍ അഞ്ചിനും ആറിനും വൈകീട്ട് ദര്‍ശന നിയന്ത്രണം


 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

 ജൂണ്‍ 5, 6 തീയതികളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഉപദേവശുദ്ധി ചടങ്ങുകള്‍ ജൂണ്‍ 5 ,7, 8 തീയതികളില്‍ നടക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments