ഭക്ഷ്യോൽപ്പന്ന സംസ്‌കരണ സംരംഭകത്വ ശില്പശാല പാലായിൽ.


ഭക്ഷ്യോൽപ്പന്ന സംസ്‌കരണ സംരംഭകത്വ ശില്പശാല പാലായിൽ.

 പഴം, പച്ചക്കറി മേഖലയിലെ ഭക്ഷ്യോൽപ്പന്ന സംസ്കരണ സംരംഭകത്വ സാധ്യതകൾ വിശദീകരിക്കുന്ന അർദ്ധ ദിനസംരംഭകത്വ ശില്പശാല ജൂൺ രണ്ടിന് രാവിലെ പത്തിന് പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും .


 പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കോട്ടയം ജില്ലയിലെ വിവിധ കർഷക ഉത്പാദക സംഘടനകൾക്കും കർഷക കൂട്ടായ്മകൾക്കുമായി സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 


കാർഷിക സർവ്വകലാശാലയിലെ അഗ്രി ബിസിനസ്സ് ഇൻകുബേഷൻ സെൻ്റർ മേധാവി  ഡോ. കെ. പി. സുധീർ ശില്പശാലയ്ക്ക് നേതൃത്വം വഹിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക . 9447601428, 9961668240.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34ച്ചത്.

Post a Comment

0 Comments