കരൂർ കൃഷിഭവൻ പരിധിയിലെ തൊണ്ടിയോടി ചെറുനിലം പാടശേഖരത്തിലെ 2026 വിരുപ്പ് കൃഷിക്കുള്ള നെൽവിത്ത് നൂതന സാങ്കേതിക വിദ്യയായ ഡ്രോൺ ഉപയോഗിച്ചു വിതച്ചു.
വേരനാൽ പാടത്ത് വച്ച് നടന്ന ചടങ്ങിൽ കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സീന ജോൺ അധ്യക്ഷത വഹിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള യന്ത്രവൽകൃത വിത ഉദ്ഘാടനം ബഹു. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് അഗസ്റ്റിൻ നിർവഹിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനസിയ രാമൻ മുഖ്യ പ്രഭാഷണം നടത്തി. കരൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പയസ് മാണി, വിദ്യാഭ്യാസം ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സി ആർ, പഞ്ചായത്ത് മെമ്പർമാരായ സുരേഷ് എൻ, സിബി ചിറ്റാട്ടിൽ, ബിജിമോൾ എം ടി, രഞ്ജിനി കെ ആർ എന്നിവർ സന്നിഹിതരായിരുന്നു.
ളാലം ബ്ലോക്ക് ക്യഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തി. കരൂർ കൃഷി ഓഫിസർ ബോണി സിറിയക് സ്വാഗതം ആശംസിച്ചു, പാടശേഖര പ്രസിഡൻ്റ് ജയപ്രകാശ് മംഗലത്ത് നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ബീന K S, കൃഷി അസിസ്റ്റൻ്റ് ഷൈജി ജോസഫ്, പാടശേഖര പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ കുട്ടികൾക്ക് കൃഷിയിലേക്ക് അഭിരുചി വളർത്താനും കതിർ കാർഷിക ക്ലബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്കൂളുകളായ വലവൂർ ഗവ. U P സ്ക്കൂൾ, ഇടനാട് L P സ്ക്കൂൾ, നെച്ചിപ്പുഴയൂർ ദേവിവിലാസം L P സ്ക്കൂൾ എന്നീ സ്കൂളുകളിലെ കുട്ടികളുടെയും ടീച്ചർമാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
70 12 23 03 34

.jpg)


0 Comments