സുനില്‍ പാലാ
ഒടുവില്‍ അധികാരികള്‍ ഉണര്‍ന്നു; പാലാ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ റൗണ്ടാനയില്‍ വീപ്പകള്‍ നിരത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കി.
ഇവിടെ ട്രാഫിക് റൗണ്ടാന പൊളിഞ്ഞ് കമ്പികള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടഭീതി സൃഷ്ടിച്ചിരുന്നു. പൊളിഞ്ഞ റൗണ്ടാനയെപ്പറ്റിയും ഈ ഭാഗത്തെ ഗതാഗതക്കുരുക്കിനെപ്പറ്റിയും നാളുകള്‍ക്ക് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാണി സി. കാപ്പന്‍ എം.എല്‍.എ. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച പ്രകാരമാണ് ഇവിടെ ട്രാഫിക് റൗണ്ടാനയില്‍ വീപ്പ ചുറ്റും നിരത്തി അപകട ഭീതി താല്‍ക്കാലികമായി പരിഹരിച്ചത്.

ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന പാലാ സിവില്‍ സ്റ്റേഷന്‍ ജങ്ഷനില്‍ ബൈപാസിന് നടുവിലെ പൊളിഞ്ഞുകിടന്ന റൗണ്ടാന നാളുകളായി യാത്രക്കാര്‍ക്ക് അപകടഭീഷണിയയിരുന്നു.
ടൗണില്‍ നിന്നും രാമപുരം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തുനിന്നുമൊക്കെയെത്തുന്ന വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോവുന്ന പാലാ ബൈപാസിലെ സിവില്‍ സ്റ്റേഷന്‍ ജങ്ഷനിലാണ് ഇരുമ്പുപൈപ്പുകളും പൊട്ടിപൊളിഞ്ഞ സ്ലാബും തറയുമൊക്കയായി റോഡിന്റെ ഒത്ത നടുവില്‍ റൗണ്ടാന അപകടകരമായി സ്ഥിതി ചെയ്തിരുന്നത്.
പകല്‍ തിരക്കുള്ള സമയങ്ങളില്‍ പോലീസിന്റെ സേവനം ഇവിടെ ഉണ്ടെങ്കിലും റൗണ്ടാനയില്‍ കയറിനിന്ന് ഗതാഗതം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊട്ടിപൊളിഞ്ഞ കമ്പിയും പൈപ്പുമായി കിടക്കുന്ന ഇവിടെ കയറിനിന്നാല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാര്‍ ഇവിടെ തട്ടിവീഴുമെന്ന് ഉറപ്പായിരുന്നു.

രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്ത ഈ ഭാഗത്ത് റൗണ്ടാനയുണ്ടെന്നറിയാതെ എത്തി തിരിയുന്ന വാഹനങ്ങള്‍ പൊട്ടിപൊളിഞ്ഞുകിടക്കുന്ന സ്ലാബിലും തറയിലും കയറി നിയന്ത്രണം വിടുന്നതും പതിവായിരുന്നു. മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട എം.പി. കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു ഇവിടെ റൗണ്ടാനയ്ക്ക് ചുറ്റും വീപ്പ നിരത്തിയത്.
എം.എല്‍.എയെ അഭിനന്ദിച്ചു.
സിവില്‍ സ്റ്റേഷന്‍ റൗണ്ടാനയില്‍ താത്ക്കാലികമായി വീപ്പകള്‍ ചുറ്റും നിരത്തി അപകടഭീതി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ച മാണി സി. കാപ്പന്‍ എം.എല്‍.എയെ പാലാ ജനകീയ സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട് അഭിനന്ദിച്ചു. ഇവിടുത്തെ അപകടാവസ്ഥയെപ്പറ്റി ജനകീയ സമിതി മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും സന്തോഷ് മണര്‍കാട് ചൂണ്ടിക്കാട്ടി.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments