പൈതൽ മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്



 കണ്ണൂർ ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിൽ വ്യൂ പോയിന്റിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴാണ് യുവതിക്ക് ഇടിമിന്നലേറ്റത്. ‍ഞയാറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ‌ പൈതൽ മലയിൽ ട്രക്കിങ്ങിനായി എത്തിയ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി അഞ്ജു മാത്യു (31) വാണ് മരിച്ചത്. 

കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 അപകടത്തിൽ ഒരു ഫോറസ്റ്റ് വാച്ചർക്കും പരിക്കേറ്റതായി വിവരമുണ്ട്. ഫോറസ്റ്റ് വാച്ചർ അപകടനില തരണ ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. 


മൺസൂണിൽ പൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതാ യിരുന്നു ദമ്പതികൾ. അഞ്ജുവിൻ്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments