അക്ഷരദീപം അവാർഡ് പെരുമ്പടവത്തിന് .


അക്ഷരദീപം അവാർഡ്  പെരുമ്പടവത്തിന് .

 രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം 'അക്ഷരദീപ'ത്തിന് വിശ്രുത സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ അർഹനായി. അദ്ദേഹത്തിൻ്റെ ഇലഞ്ഞി പെരുമ്പടവം വീട്ടിലെത്തി കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പിൾ മാരായ ഫാ.ജോസഫ് ആലഞ്ചേരി,സിജി ജേക്കബ്, ഫാ. ബോബി ജോൺ, ഷീബ അരുൺ തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന്  അവാർഡ്  സമ്മാനിച്ചു. 


10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ്  ആണ് അക്ഷരദീപം അവാർഡ്. വായനാ ദിനത്തോടനുബന്ധിച്ച് കോളേജ് തലത്തിൽ നടത്തപ്പെടുന്ന ഗ്രന്ഥപരിചയം, പുസ്തക നിരൂപണം, വിവിധ സാഹിത്യമത്സര ങ്ങൾ എന്നിവയുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു. 


വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും സാഹിത്യരചനകൾ വായിക്കാത്ത ഒരുവനും മനുഷ്യപ്പറ്റുള്ള വനാകാൻ കഴിയില്ലെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. കോളേജ് തലത്തിൽ നടത്തപ്പെടുന്ന മത്സരങ്ങൾ ഒരാഴ്ച നീണ്ടുനിൽക്കും. വിദ്യാർഥികളിലെ വായനാഭിരുചി വളർത്തുന്നതിനും യുവജനങ്ങളുടെയിടയിൽ സാഹിത്യ നായകരോട് ആദരവ് വളർത്തുന്നതിനുമായാണ് സാഹിത്യവാരവും അവാർഡ് സമർപ്പണവും തുടങ്ങുന്നതെന്ന് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments