സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി ആശുപത്രി വിട്ടു.
ചിന്നക്കനാല്‍ സിങ്കുകണ്ടം അംഗന്‍വാടി തെരുവില്‍ പരേതരായ രാജ, മാരി എന്നിവരുടെ മകന് രക്ഷന് (11) ആണു രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രക്ഷന്റെ അമ്മ മാരി ആനയുടെ ചവിട്ടേറ്റു രണ്ടാഴ്ച മുന്‍പ് മരണപ്പെട്ടിരുന്നു. ജൂണ്‍ എട്ടിനാണു കാട്ടാനയുടെ ആക്രമണം.
സംഭവ ദിവസം കുട്ടികളായ രക്ഷനേയും രക്ഷണയേയും സ്കൂള്‍ ബസില്‍ കയറ്റുന്നതിനായി മാതാവ് മാരി കൂട്ടി കൊണ്ടു പോകുമ്പോഴാണു കാട്ടാനയുടെയും കുട്ടിയാനയുടെയും ആക്രമണം ഉണ്ടാക്കുന്നത്. മാരിക്ക് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. രക്ഷന് ആനയുടെ തട്ടേറ്റു. രക്ഷണ ഓടി രക്ഷപെട്ടു. രക്ഷന്റെ തലയുടെ പിന്‍ഭാഗത്ത് പരുക്കേറ്റിരുന്നു. രണ്ടാഴ്ചയായി രക്ഷന് ന്യൂറോ സര്‍ജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ പിതാവ് രാജന്റെ ജ്യേഷ്ഠനായ മുനിയാണ്ടിയുടെ വീട്ടിലേക്കു പോയി . പിതാവ് രാജന് ഒരു വര്‍ഷം മുമ്പു മരിച്ചിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ മാതാവ് മാരിയും മരിച്ചതോടെ രാജന്റെ ജ്യേഷ്ഠന് മുനിയാണ്ടിയും ഭാര്യ മുനിയമ്മയും കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. കുട്ടികളുടെ പഠന ചിലവും 18 വയസു വരെയുള്ള ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സതീഷ് ചന്ദ്ര, ഡോ. നു രവി എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും മികച്ച ചികിത്സയാണു രക്ഷനു നല്‍കിയത്. ഡോക്ടര്‍മാരുടെ സംഘം രക്ഷനുമായി ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ചിന്നക്കനാല്‍ ഗവ.സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണു രക്ഷന്. ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണു രക്ഷണ.
70 12 23 03 34
.jpg)


0 Comments