പൊലീസിലെ പുതിയ പരിഷ്കാരത്തിൽ കോട്ടയം ജില്ലയിലെ മണിമല ,മുണ്ടക്കയം സർക്കിൾ ഓഫീസുകൾ ഇല്ലാതാകും



 സംസ്ഥാന പോലീസിൽ എസ് ഐ മാർ പോലീസ് സ്റ്റേഷൻ ഭരണത്തിലേക്ക് തിരിച്ചുവരുമ്പോൾ എസ് എച്ച് ഓ സംവിധാനത്തിലും മാറ്റം വരുന്നു .ഇതനുസരിച്ച്  കോട്ടയം ജില്ലയിലെ മണിമല ,മുണ്ടക്കയം സർക്കിൾ ഓഫീസുകൾ ഇല്ലാതാകും .മണിമല പോലീസ് സ്റ്റേഷൻ എരുമേലി സർക്കിൾ ഓഫീസിനു കീഴിലും ,മുണ്ടക്കയം പോലീസ് സ്റ്റേഷൻ കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസിനു കീഴിലുമാകും .


ശബരിമല  തീർത്ഥാടനത്തിന്റെ സമയത്ത് മണിമല സർക്കിളിനായിരുന്നു മുൻപ് എരുമേലി പോലീസ് സ്റ്റേഷൻ ചുമതല .പിന്നീട് എരുമേലിയിൽ സർക്കിൾ ഓഫീസിൽ വന്നതോടെ ഭരണ നിർവഹണവും ശബരിമല സീസൺ ക്രമീകരണങ്ങളും സുഗമമായിരുന്നു .                                                                                                                                 
സംസ്ഥാന പോലീസ് നടത്തിയ പഠന റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭാ യോഗം പാസാക്കിയാൽ ഉടൻതന്നെ പുതിയ നയം നടപ്പിലാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം . 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments