പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി.


 എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

പാലാ മുനിസിപ്പൽ കൗൺസിലർ റിയ ചീരാംകുഴി ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


മത്സരത്തിൽ രത്നഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും ഭരണങ്ങാനം ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രത്നഗിരി യൂണിറ്റ് അംഗം അന്ന ആന്റണി മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.


എസ് എം വൈ എം അനിമേറ്റർ സിസ്റ്റർ ആൻസ് എസ്.എച്ച്., രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ സോന എ. മാത്യു, റേയ്ച്ചൽ മേരി ചാൾസ്, എബിൻ തോമസ്, ജോസ് ചാൾസ്, അലീന റോബിൻസ്, മഞ്ജു തോമസ്, ആൽബർട്ട് സക്കറിയ, ജോയിസ് ജോമോൻ എന്നിവർ സന്നിഹിതരായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments