റബ്ബർ തറവിവില : പ്രഖ്യാപനം സ്വാഗതാർഹം, എല്ലാത്തരം റബ്ബറിനും തറവില ഉറപ്പാക്കണം: കർഷക യൂണിയൻ (എം ) .


റബ്ബർ തറവിവില : പ്രഖ്യാപനം സ്വാഗതാർഹം, എല്ലാത്തരം റബ്ബറിനും തറവില ഉറപ്പാക്കണം: കർഷക യൂണിയൻ (എം ) . 

 അന്താരാഷ്ട്ര, ആഭ്യന്തര വിപണിയിൽ റബ്ബർ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റബ്ബറിന് ഇരുനൂറ്റൻപത് രൂപയെന്ന താങ്ങുവില പ്രഖ്യാപനം കൗതുകകരമെങ്കിലും വില തകർച്ചയുണ്ടായാൽ കർഷകർക്ക് സുരക്ഷയൊരുക്കും വിധം റബ്ബറിൻ്റെ സംഭരണവില  ഉയർത്തുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം  കർഷക യൂണിയൻ (എം ) സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു. 


രണ്ടാം പിണറായി സർക്കാരിൻ്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നതും കർഷക യൂണിയൻ (എം) സംസ്ഥാന സർക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നതുമായ താങ്ങുവില വർദ്ധനയുടെ പ്രയോജനം കർഷകർക്കു ലഭിക്കും വിധം  എല്ലാ റബ്ബർ ഉൽപ്പന്നങ്ങൾക്കും റബ്ബർ ഷീറ്റിനു തുല്യമായ താങ്ങുവില ഉറപ്പുവരുത്തണമെന്നും സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംങ്കോടും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കലും സംയുക്‌ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments