കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഇന്നോവ കാറിൽ എക്സൈസ് സംഘം എം.ഡി.എം.എ പിടികൂടി. മൂന്ന് പേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഒരാൾ ഓടി രക്ഷപെട്ടു.
മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ അമീറുദ്ദീൻ കാവുങ്കൽ , മുഹമ്മദ് നിസാർ കെ, നിസാർ വിലങ്ങില്‍ സുലൈമാൻ എന്നിവരെയാണ് കോട്ടയം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്ന് എട്ട് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 12 മണിയോട് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ആയിരുന്നു സംഭവം.
സ്റ്റാൻഡിന് എതിർവശത്ത് തട്ടുകടയ്ക്ക് മുന്നിലെ റോഡ് അരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഇന്നോവ. സംശയാസ്പദമായ സാഹചര്യത്തിൽ ഇന്നോവ കണ്ട എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.
വാഹനത്തിൻ്റെ സീറ്റിൻ്റെ പിന്നിലെ അറക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് എക്സൈസ് പരിശോധന നടത്തിക്കൊണ്ടിരിക്കെ പ്രതികളിൽ ഒരാൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
മൂന്നു പ്രതികളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടയാൾക്കായി പരിശോധന തുടരുകയാണ്.
70 12 23 03 34


.jpg)


0 Comments