ഡിസിസി അധ്യക്ഷനെ ചീത്ത വിളിക്കുന്നവരും, കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായി നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരും കോൺഗ്രസുകരാണെന്ന് അവകാശപ്പെടുന്നത് പരിഹാസ്യം; സ്വാർത്ഥതയുടെ രാഷ്ട്രീയത്തിന്റെ വക്താക്കൾ അത് അംഗീകരിക്കാനുള്ള ആർജ്ജവം കാണിക്കണം: യൂത്ത് കോൺഗ്രസ്



ഡിസിസി അധ്യക്ഷനെ  ചീത്ത വിളിക്കുന്നവരും,  കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായി നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരും കോൺഗ്രസുകരാണെന്ന്  അവകാശപ്പെടുന്നത് പരിഹാസ്യം;  സ്വാർത്ഥതയുടെ രാഷ്ട്രീയത്തിന്റെ വക്താക്കൾ അത് അംഗീകരിക്കാനുള്ള ആർജ്ജവം കാണിക്കണം:  യൂത്ത് കോൺഗ്രസ് 

 പാർട്ടിയിൽ നിന്ന് പുറത്തുപോയ കോൺഗ്രസ് വിമത കൗൺസിലർമാർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്.  നാട്ടകം സുരേഷിനെ വിമർശിച്ച ബിജു മാത്യൂസിനെയും,  അതിന് എതിർത്ത് പ്രസ്താവനയുമായി രംഗത്തുവന്ന ടോണി തൈപ്പറമ്പനെയുമാണ് യൂത്ത് കോൺഗ്രസ് വിമർശിച്ചിരിക്കുന്നത്. 


  ഡിസിസി അധ്യക്ഷനെ വിമർശിച്ചവരും, കോൺഗ്രസിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് ഡിസിസി അധ്യക്ഷനെ വിമർശിച്ചതിനെ തള്ളിപ്പറഞ്ഞ്  എത്തിയവരും പാർട്ടിയെ പിന്നിൽ നിന്നും കുത്തിയശേഷം കോൺഗ്രസുകാരാണെന്ന്  അവകാശപ്പെടുന്നത് പരിഹാസ്യമാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വിമർശനം. 

നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച  സ്ഥാനാർത്ഥിയാണ്.  അവർക്കെതിരെ വോട്ട് ചെയ്ത് പാർട്ടിയുടെയും മുന്നണിയുടെയും പരാജയം ഉറപ്പുവരുത്തിയവരാണ് ഇപ്പോൾ കോൺഗ്രസ് സ്നേഹം പറഞ്ഞു കള്ളക്കണ്ണുനീർ ഒഴുകുന്നത്.  ഇവരിൽ പലരും മുൻപും സ്വാർത്ഥ ലാഭത്തിനായി പാർട്ടിക്കെതിരെ നിലപാട് എടുത്തിട്ടുള്ളവരും പാർട്ടിക്ക് പുറത്തു പോയിട്ടുള്ളവരുമാണ്.  


തെറ്റ് തിരുത്തി മടങ്ങി വരുവാൻ അവസരം നൽകുകയും പിന്നീട് മത്സരിച്ചു  ജയിക്കുവാൻ പാർട്ടി സ്ഥാനാർത്ഥിത്വം നൽകുകയും ചെയ്തതിനുശേഷം വീണ്ടും പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയവർ ഇനി കോൺഗ്രസിന്റെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

നിർണായക സമയത്ത് പിന്നിൽ നിന്ന് കുത്തിയവരെ ഇനി പാർട്ടിക്ക് ആവശ്യമില്ല എന്നും പാർട്ടിയുടെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നവരെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.  സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി പാർട്ടിയെ ഉപേക്ഷിച്ചവർ വലിയ വില കൊടുക്കേണ്ടി വരുമെന്നും നിയമ പോരാട്ടം നടത്തി ഇവർ അയോഗ്യരാകുന്നു എന്ന് ഉറപ്പുവരുത്തുവാൻ പാർട്ടിക്ക് പരിപൂർണ്ണ പിന്തുണ നൽകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.  യൂത്ത് കോൺഗ്രസ്  മണ്ഡലം പ്രസിഡൻറ് കിരൺ മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ   നേതാക്കളായ ആൽബിൻ ഇടമനശ്ശേരി,  ടോണി ചക്കാല,  തോമാച്ചൻ പുളിന്താനം  എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments