അവയവദാന ദൗത്യത്തിൽ പങ്കാളികളായി പാലാ സേവാഭാരതി
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ സമയബന്ധിതമായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുന്ന നിർണായക ദൗത്യത്തിൽ സേവാഭാരതി പാലായുടെ ആംബുലൻസും പ്രവർത്തകരും പങ്കാളികളായി.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ ജീവനക്കാരെ തൊടുപുഴയിൽ എത്തിക്കുകയും, അവയവങ്ങൾ ഏറ്റുവാങ്ങി ഒരു മണിക്കൂറിനുള്ളിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്യുന്ന ഗൗരവകരമായദൗത്യത്തിലാണ് സേവാഭാരതി പ്രവർത്തകർ പങ്കാളികളായത്.
സേവാഭാരതി പാലാ ആംബുലൻസ് സാരഥി ശ്രീ. അജിത്തിനൊപ്പം ആപത് സേവാ ജില്ലാ ടീം അംഗം ശ്രീ. ഹരിശങ്കറും ദൗത്യത്തിൽ പങ്കെടുത്തു.
അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെട്ട് സേവനം നൽകുന്നതിൽ സേവാഭാരതി പ്രവർത്തകരുടെ ഇടപെടൽ ശ്രദ്ധേയമാണ്. അടുത്തിടെ നടന്ന മൂകാംബിക ദുരന്തം ഉൾപ്പെടെ നിരവധി അടിയന്തരഘട്ടങ്ങളിലും സേവാഭാരതി പ്രവർത്തകരുടെയും ആംബുലൻസ് സേവനത്തിന്റെയും ഇടപെടൽ നിർണായകമായിരുന്നു.
അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് പുതുജീവൻ നൽകുന്ന മഹത്തായ ദൗത്യത്തിലും പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സേവാഭാരതി പ്രവർത്തകർ.
70 12 23 03 34



0 Comments