പത്തനംതിട്ട മല്ലപ്പള്ളിയിൽ അർജുൻ ആയങ്കിയെ കണ്ടെത്താനായി പൊലീസ് നടത്തിയ രാത്രി പരിശോധന വിവാദത്തിൽ.


 പത്തനംതിട്ട   മല്ലപ്പള്ളി കാട്ടമല മേഖലയിൽ അർജുൻ ആയങ്കിയെ കണ്ടെത്താനായി പൊലീസ് നടത്തിയ രാത്രി പരിശോധന വിവാദത്തിൽ. 

ജനവാസ മേഖലയിലെ വീടുകളിൽ അർദ്ധരാത്രി പൊലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അറുപതോളം വീടുകളുള്ള കാട്ടമല പ്രദേശത്ത് രാത്രി 11.30ന് ശേഷമാണ് വൻ പൊലീസ് സന്നാഹം എത്തിയത്.


 ആദ്യം ഒരു പൊലീസ് വാഹനം മാത്രമാണ് വന്നതെങ്കിലും, പിന്നീട് എട്ട് വാഹനങ്ങളിലായി അറുപതോളം പൊലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അർജുൻ ആയങ്കി ഇവിടെ ഒളിവിൽ കഴിയുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു തിരച്ചിൽ.


 എന്നാൽ, രാത്രി ഒമ്പത് മണിയോടെ തന്നെ അർജുൻ ആയങ്കി എവിടെയുണ്ടെന്ന് പൊലീസ് ലൊക്കേറ്റ് ചെയ്തിരുന്നതായും, ഇതിനുശേഷമാണ് ബോധപൂർവ്വം പ്രദേശത്ത് റെയ്ഡ് നടത്തിയതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments