മൂന്നു ദിവസങ്ങളായി തുടർന്ന പ്രളയഭീതിക്ക് വിരാമമിട്ട് പാലാ നഗരവും പരിസരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് 16 അടിയിൽ താഴേക്ക് താഴ്ന്നതോടെ നഗരത്തിൽ രൂപപ്പെട്ടിരുന്ന വെള്ളക്കെട്ടുകൾ പൂർണ്ണമായി ഒഴിവായി. പ്രധാന റോഡുകളിൽ നിന്നെല്ലാം വെള്ളമിറങ്ങി.
പ്രളയത്തിൽ മുങ്ങിയിരുന്ന മൂന്നാനി, കൊട്ടാരമറ്റം, പൊൻകുന്നം റോഡ്, ഈരാറ്റുപേട്ട റോഡ് തുടങ്ങിയ പ്രധാന പാതകളിലെല്ലാം ഗതാഗതം പൂർവ്വസ്ഥിതിയിലായിട്ടുണ്ട്. പാലാ കിടങ്ങൂർ റോഡിൽ കട്ടച്ചിറ ഭാഗത്ത് മാത്രം ചെറിയ രീതിയിൽ റോഡിൽ വെള്ളം ഉണ്ട്. മഴയുടെ തീവ്രത കുറഞ്ഞതാണ് ജലനിരപ്പ് വേഗത്തിൽ താഴാൻ സഹായിച്ചത്.
ഞായറാഴ്ച രാത്രി 17 അടി വെള്ളമായിരുന്നത് തിങ്കളാഴ്ച ഉയർന്നു 23 അടിയിലേക്ക് എത്തിയിരുന്നു. ഇന്നു വെള്ളം 16 അടിയിലേക്ക് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ഗതാഗത തടസങ്ങൾ നീങ്ങി നഗരം വീണ്ടും സജീവമാമാകാൻ ഉള്ള ശ്രമത്തിലാണ്. വെള്ളം കയറി ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ നഗരത്തിലെ ബസ് സ്റ്റാൻഡുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്.
വ്യാപാരികളും തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് നഗരം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. മഴ മാറി നിൽക്കുന്നത് ദുരിതാശ്വാസ-ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.
അതേ സമയം, കോടികളുടെ നഷ്ടമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടിയിരിക്കുന്നത്. നഗരത്തി മിക്ക വ്യാപാര സ്ഥാപനങ്ങളും വെളളം കയറി നശിച്ചു. ഇവിടെയെല്ലാം ചെളിയും മണ്ണും അടിഞ്ഞുകൂടിയ നിലയിലാണ്. ഇത് നീക്കം ചെയ്യുന്നത് ശ്രമകരമായ ദൗത്യമാണ്.
70 12 23 03 34

.jpg)



0 Comments