സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിന് ഒന്നാം സ്ഥാനം


സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12,000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി. വിവിധ കോളേജുകളിൽ നിന്നുള്ള 128 ടീമുകളെ മറികടന്നാണ് സെൻ്റ് കോളേജ്  വിജയികളായത്. 


കോളേജിലെ കൊമേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


 പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കൊമേഴ്സ് വിഭാഗം മേധാവി ബോബി സൈമൺ, കൊമേഴ്സ് ഫോറം ഡയറക്ടർ ഡോ. ബിനോയി ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലൻ ജോർജ്, സിറോദ വാഴ്സിറ്റി പ്രതിനിധികളായ റ്റാനിയ ബാബു, അഹിൽ എബ്രാഹം, കുര്യാക്കോസ് ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി. 


ദേശീയ ക്വിസ് മത്സരരംഗത്ത് ശ്രദ്ധേയനായ രാഘവ് ചക്രവർത്തിയായിരുന്നു ക്വിസ് മാസ്റ്റർ. സോണൽ തല മത്സരത്തിൽ വിജയികളാകുന്നവർക്ക് സംസ്ഥാന തലത്തിലും തുടർന്ന് വിജയികളാകുന്നവർക്ക് ദേശീയ തലത്തിലും മത്സരിക്കാനുള്ള അവസരം ലഭിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments