കനത്ത മഴയില്‍ പി.സി. ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി.. ആകെ മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പി.സി. ജോര്‍ജ്ജ്...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പൂഞ്ഞാര്‍ മേഖലയിലും വ്യാപക നാശനഷ്ടം. വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.സി. ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യ ഉഷ നടത്തുന്ന സ്ഥാപനത്തിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.
വീട്ടിനകത്ത് മൂന്നരയടി വരെ വെള്ളം കയറിയതായും, ഫ്രിഡ്ജുകള്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായ തായും പി.സി. ജോര്‍ജ് വ്യക്തമാക്കി. രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറിയിട്ടുണ്ട്. ഭാര്യ ഉഷ നടത്തുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും വെള്ളം കയറി വിലകൂടിയ സാരികള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ നശിച്ചതായും, അവിടെ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
'40 വര്‍ഷമായി ഇവിടെ താമസിക്കുന്നു. ഇത്രയും വെള്ളം വീട്ടില്‍ കയറുന്നത് ആദ്യമായാണ്. എന്നാല്‍, എന്നേക്കാള്‍ വലിയ ദുരിതം അനുഭവിക്കുന്നവര്‍ ഈ മേഖലയിലുണ്ട്,'' എന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.
പൂഞ്ഞാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 213 മില്ലീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ വെള്ളം ഉയരാന്‍ തുടങ്ങിയതോടെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഈരാറ്റുപേട്ട-പാലാ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

.jpeg)
.jpg)


0 Comments