ചേർപ്പുങ്കൽ ബി വി എം കോളേജിലെ ഇ ഡി ക്ലബ് 'ബൈ മി എ കോഫി' എന്ന അന്തർദേശീയ ഡിജിറ്റൽ ഫ്ലാറ്റ് ഫോമിന്റെ സ്ഥാപകരായ ജിജോ സണ്ണിയ്ക്കും അലീഷ ജോണിനും സ്വീകരണം നൽകി.
റവ. ഫാ. മാർട്ടിൻ കല്ലറയ്ക്കൽ ഇവരെ പൊന്നാട അണിയിച്ചു. ഫാ. ജോസഫ് മുണ്ടക്കൽ ഈ സംരംഭകരേ പരിചയപ്പെടുത്തി. ജിജോ സണ്ണിയും അലീഷ ജോണും തങ്ങളുടെ അനുഭവം പങ്കുവെച്ചു.
ജോലിക്കാർക്കു ശമ്പളം പോലും കൊടുക്കാൻ കഴിയാതിരുന്ന കാലത്തു നിന്ന് ആറേഴു വർഷം കൊണ്ട് പ്രതിവർഷം ആയിരം കോടി രൂപയുടെ ടേൺ ഓവറിലേയ്ക്കു കമ്പനിക്ക് ഉണ്ടായ വളർച്ചയും ഇവർ അനുസ്മരിച്ചു.
ഒരെണ്ണം പരാജയപ്പെട്ടെന്ന് കരുതി പുതിയ സ്റ്റാർട്ട് അപ്പ് തുടങ്ങാനുള്ള ആഗ്രഹം കളയരുതെന്നു ഇവർ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. ഇ ഡി ക്ലബ് കോർഡിനേറ്റർ ഡോ. ബിനോയ് വിൻസെന്റ് ചടങ്ങിന് നന്ദി പറഞ്ഞു.
70 12 23 03 34



.jpg)


0 Comments