മേവടയിൽ കൊഴുവനാൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് കെട്ടിടം; ശിലാസ്ഥാപനം 14-ന്


മേവടയിൽ കൊഴുവനാൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് കെട്ടിടം; ശിലാസ്ഥാപനം 14-ന്

  കൊഴുവനാൽ സർവീസ് സഹകരണ ബാങ്കിന്റെ മേവട ബ്രാഞ്ചിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൊതുസമ്മേളനവും സെപ്റ്റംബർ 14-ന് മേവടയിൽ നടക്കും. വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ശിലാസ്ഥാപനം നിർവഹിക്കും.


അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പ്രൊഫ. ജോസ് പി. മറ്റം അധ്യക്ഷത വഹിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് മാനുവൽ ജോസഫ് സ്വാഗതം ആശംസിക്കും.


സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹകാരികൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, മുൻ ജീവനക്കാർ, ഇടപാടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments