‘റെട്രോ റീക്രിയേഷനല്ല, ഒറിജിനൽ’....മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പമുള്ള 1980ലെ ചിത്രം പങ്കുവെച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.



 സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎമാരും 80കളിലെ ട്രെൻഡിനൊപ്പം നീങ്ങുന്നതിനിടെ, മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പമുള്ള 1980ലെ ചിത്രം പങ്കുവെച്ച് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലാണ് കുഞ്ഞാലിക്കുട്ടി കരുണാകരനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചത്.  

 ‘റെട്രോ റീക്രിയേഷനല്ല, ഒറിജിനൽ’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ട്രെൻഡ് കുഞ്ഞാലിക്കുട്ടി തൂക്കിയെന്നും കൃത്യസമയത്താണ് ലീഡറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതെന്നും പ്രതികരണങ്ങളുണ്ട്. 


 അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും എംഎൽഎമാരുടെയും പഴയകാല ശൈലിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.  

 80കളിലെ വാഹനങ്ങൾ, വസ്ത്രങ്ങൾ, പശ്ചാത്തലങ്ങൾ എന്നിവ ഉൾപ്പെടുത്തി എഐ സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളാണ് ട്രെൻഡാകുന്നത്. ആഭ്യന്തരമന്ത്രിയ്ക്ക് പുറമെ പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ, കായികമന്ത്രി ഒ.ജെ. ജനീഷ്, ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ, കൃഷിമന്ത്രി ടി. സിദ്ദിഖ്, ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്, എംഎൽഎമാരായ ഉമാ തോമസ്, ചാണ്ടി ഉമ്മൻ, കെ.എം. അഭിജിത്ത്, സന്ദീപ് വാര്യർ, അബിൻ വർക്കി, എം. വിജിൻ, രാജ്യസഭാ എംപി എ.എ. റഹീം, മുൻ മന്ത്രിമാരായ ഒ.ആർ. കേളു, വി. ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, ബിജെപി നേതാവ് കെ. സുരേന്ദ്രൻ തുടങ്ങിയവരും ട്രെൻഡിങ് പ്രോംപ്റ്റ് പരീക്ഷിച്ചിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments