എസ്. എം. വൈ. എം. പാലാ രൂപത സർഗ്ഗ തരംഗം കലോത്സവത്തിൽ വെള്ളികുളം യൂണിറ്റിന് തിളക്കമാർന്ന ജയം.


എസ്. എം. വൈ. എം. പാലാ രൂപത സർഗ്ഗ തരംഗം കലോത്സവത്തിൽ വെള്ളികുളം യൂണിറ്റിന് തിളക്കമാർന്ന ജയം.

എസ് . എം .വൈ. എം. പാലാ രൂപത പ്രവിത്താനത്ത് വെച്ച് നടത്തിയ  സർഗ്ഗ തരംഗം കലോത്സവത്തിൽ വെള്ളികുളം യൂണിറ്റ് തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി.രചനാ മത്സരത്തിൽ 'ബി' വിഭാഗത്തിൽ രണ്ടാം സ്ഥാനവും കലോത്സവ മത്സരത്തിൽ ഉയർന്ന വിജയവും കരസ്ഥമാക്കിയാണ് ഉന്നത നേട്ടം കൈവരിച്ചത്.


സംഘഗാനം, റമ്പാൻ പാട്ട്, സുറിയാനി ഗാനം,ഫാൻസി ഡ്രസ്സ്, കൊറിയോഗ്രാഫി, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി.കലോത്സവ സമാപന സമ്മേളനത്തിൽ തൊടുപുഴ എംഎൽഎ ദീപു ജോണിൻ്റെ പക്കൽ നിന്നും വെള്ളികുളം യൂണിറ്റ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.മത്സരത്തിൽ ഉയർന്ന നേട്ടം കരസ്ഥമാക്കിയ വരെ വികാരി ഫാ സ്കറിയ വേകത്താനം അഭിനന്ദിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments