മുണ്ടക്കയത്ത് വെള്ളപ്പൊക്കത്തിൽ തകർന്ന കോസ് വേ പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിൽ.
വെള്ളപ്പൊക്കത്തിൽ പാലം മുങ്ങിയതിനെ തുടർന്ന് പാലത്തിലുണ്ടായിരുന്ന കൈവരികളിൽ പകുതിയിലധികവും ശക്തമായ ഒഴുക്കിൽപ്പെട്ട് തകർന്നിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിന് ശേഷം ഒരു മാസം പിന്നിട്ടിട്ടും കൈവരികൾ പുനഃസ്ഥാപിക്കുന്നതിനോ, അതുവരെ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഫലപ്രദമായ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുന്നതിനോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കൈവരികൾക്ക് പകരം നിലവിൽ ഉണക്കമുളകൾ കെട്ടിവെച്ചിരിക്കുകയാണ്. എന്നാൽ ഇത് സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ദിവസേന നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികളും കാൽനട യാത്രക്കാരും കടന്നുപോകുന്ന പ്രധാന പാതയായ കോസ് വേ പാലത്തിന്റെ ഇരുവശങ്ങളിലും കൈവരികൾ ഇല്ലാത്തത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. പാലത്തിലൂടെ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സ്ഥിരമായ കൈവരികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
70 12 23 03 34


0 Comments