ലഹരിയോടു നോ പറയാം ..... ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ മാരത്തണ്‍ തൊടുപുഴ നഗരവീഥിയില്‍ പുതുചലനമായി.

 

നാടിന്റെ നെഞ്ചകം പിളര്‍ക്കുന്ന ലഹരിവിപത്തിനെതിരേയുള്ള ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സിനോടു കൈകോര്‍ക്കാം, ലഹരിയോടു നോ പറയാം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ മാരത്തണ്‍ നഗരവീഥിയില്‍ പുതുചലനമായി. 

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിങ്കളാഴ്ച രാവിലെ എട്ടോടെ ആരംഭിച്ച മാരത്തണ്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എ. സലിംകുട്ടി, വഴിത്തല ശാന്തിഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് പടിഞ്ഞാറയില്‍ സിഎംഐ, പൈങ്കുളം എസ്എച്ച് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷോളി, ഡിവൈഎസ്പി സജി മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി എസ്പി ഡോ.എ. നസീം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


വ്യാപാരികള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക – സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത മാരേത്തണ്‍ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ വിജയികള്‍ക്ക് ചീഫ് വിപും എംപിയും ചേര്‍ന്നു സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

പൈങ്കുളം എസ്എച്ച് ആശുപത്രി, വഴിത്തല ശാന്തിഗിരി കോളേജ്, പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരേ അവതരിപ്പിച്ച ഫ്‌ലാഷ് മോബും കാണികളുടെ കൈയടി നേടി. ലഹരിക്കെതിരേ ഒരു ഗോള്‍ കാമ്പയിനും ഇടുക്കിയില്‍നിന്നെത്തിച്ച പോലിസ് ഡോഗ് ഷോയും ശ്രദ്ധേയമായി. 

തുടര്‍ന്ന് അല്‍ അസ്ഹര്‍ കോളേജ് ടര്‍ഫില്‍ ഇടുക്കി പ്രസ് ക്ലബ്, പൊലിസ്, എക്സൈസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നീ ടീമുകള്‍ പങ്കെടുത്ത സൗഹൃദ ഫുട്ബോള്‍ മത്സരവും അരങ്ങേറി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം. മിജാസ് കിക്ക് ഓഫ് ചെയ്തു. പൊലിസ് ടീം മല്‍സരത്തില്‍ ജേതാക്കളായി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments