ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട പാടത്ത് മണ്ണിടീല്‍; ഇന്നലെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ആര്‍.ഡി.ഒ.യ്ക്ക് റിപ്പോര്‍ട്ട് കൈമാറി. മണ്ണിടാന്‍ അനുമതിയോ ശുപാര്‍ശയോ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചന.



ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട പാടത്ത് മണ്ണിടീല്‍; ഇന്നലെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ആര്‍.ഡി.ഒ.യ്ക്ക് റിപ്പോര്‍ട്ട് കൈമാറി. മണ്ണിടാന്‍ അനുമതിയോ ശുപാര്‍ശയോ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചന.

പാലാ നഗരസഭ മൂന്നാം വാര്‍ഡില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ബില്‍ഡിങ്ങിന് സമീപം ഡാറ്റാബാങ്കില്‍ നെല്‍വയലായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് നടക്കുന്ന മണ്ണിടലിന് നിയമപ്രകാരം ആവശ്യമായ ശുപാര്‍ശയോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് പാലാ കൃഷിഭവന്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് (ആര്‍ഡിഒ) കൃഷിവകുപ്പ് അധികാരികള്‍ രണ്ടാമതും റിപ്പോര്‍ട്ട് കൈമാറി. 

ഇന്നലെ വില്ലേജ് ഓഫീസറും ഇത് സംബന്ധിച്ച് വീണ്ടും പാലാ ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. നഗ്‌നമായ നിയമലംഘനമാണ് നടക്കുന്നതെന്ന് ഇരുറിപ്പോര്‍ട്ടിലും ഉള്ളതായാണ് സൂചന. മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൃഷി വകുപ്പ് അധികാരികളോടും വില്ലേജ് അധികാരികളോടും പാലാ ആര്‍ഡിഒ ഷാഹിന രാമകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
ഈ ഭൂമി കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാബാങ്കില്‍ പാടമായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്ന് കൃഷിവകുപ്പ് സ്ഥിരീകരിച്ചു. സ്ഥലത്ത് കരിങ്കല്ലും മണ്ണും ഇറക്കി പാടത്തിന്റെ സ്വഭാവം മാറ്റുന്ന നടപടി സംബന്ധിച്ച് ജൂണ്‍ 22-ന് ആദ്യ റിപ്പോര്‍ട്ട് ആര്‍ഡിഒയ്ക്ക് നല്‍കിയിരുന്നു. മണ്ണിടീല്‍ തുടര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ രണ്ടാമതും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

ആര്‍ഡിഒയുടെ അടിയന്തര നിര്‍ദ്ദേശം

സംഭവത്തില്‍ ളാലം വില്ലേജ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലാ ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് തുടര്‍ന്ന് വില്ലേജ് ഓഫീസറും ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

സ്ഥലത്ത് നടക്കുന്ന മണ്ണിടല്‍ നിയമവിരുദ്ധമാണെന്നും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് നടക്കുന്നതെന്നുമുള്ള നിരീക്ഷണമാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ ആര്‍ഡിഒ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

നിയമം പറയുന്നത്

കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയലിന്റെ സ്വഭാവം മാറ്റുന്നതിനും മണ്ണിട്ട് നികത്തുന്നതിനും നിയമത്തില്‍ നിശ്ചയിച്ച നടപടിക്രമങ്ങള്‍ പാലിക്കണം. ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി (എല്‍എല്‍എംസി)യുടെ ശുപാര്‍ശയും നിയമപ്രകാരമുള്ള അനുമതിയും ഇല്ലാതെ ഇത്തരത്തില്‍ പാടം നികത്താന്‍ കഴിയില്ല.

ഈ കമ്മിറ്റിയുടെ കണ്‍വീനര്‍ കൃഷി ഓഫീസറാണ്. നഗരസഭാ അധ്യക്ഷ, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ കമ്മിറ്റിയിലെ അംഗങ്ങളാണ്. നിയമലംഘനം കണ്ടെത്തിയാല്‍ ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരവും കമ്മിറ്റിക്കുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments