പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമയ ക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി.
മുട്ടം വഴി മൂലമറ്റത്തിനും ഈരാറ്റുപേട്ടയ്ക്കും സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് വെള്ളിയാഴ്ച വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് 1.08ന് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടേണ്ട ഈരാറ്റുപേട്ട റൂട്ടിലോടുന്ന ആനകെട്ടിപ്പറമ്പില്‍ ബസ് അല്പം താമസിച്ചു.
തുടര്‍ന്ന് 1.10നു പോകേണ്ട മൂലമറ്റം റൂട്ടിലെ ബ്ലൂഹില്‍ ബസ് പുറപ്പെടാനായി പിന്നോട്ട് എടുത്തപ്പോള്‍ ആനകെട്ടിപ്പറമ്പില്‍ ബസും പിന്നിലേക്കെടുത്ത് ബ്ലൂ ഹില്‍ ബസില്‍ മനഃപൂര്‍വം ഇടിപ്പിച്ചതായാണ് പരാതി.
ഇതെ തുടര്‍ന്ന് രണ്ട് ബസുകളുടെയും ട്രിപ്പുകള്‍ മുടങ്ങി. ഇതിനെ തുടര്‍ന്ന് പൊലിസ് എത്തി കേസെടുത്തു. കഴിഞ്ഞ ദിവസം മുട്ടം വഴി പോകുന്ന മൂലമറ്റം, ഈരാറ്റുപേട്ട ബസുകളിലെ സമയക്രമവും തര്‍ക്കവും സംബന്ധിച്ച് പരിഹാരം ഉണ്ടാക്കുന്നതിന് റൂട്ടുകളിലെ ബസുടമകളെ പങ്കെടുപ്പിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് യോഗം ചേര്‍ന്നിരുന്നു.
70 12 23 03 34




0 Comments