സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്നു സൂചന. കഴിഞ്ഞ ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഒരു മണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് പല സമയങ്ങളിലായി വൈദ്യുതി മുടങ്ങിയത്.
മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് കേരളത്തിലേക്കുള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചത്. രണ്ടുദിവസം വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതിന് പുറമെ ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
പ്രതിസന്ധി ഈ മാസം മുഴുവൻ തുടർന്നുപോയേക്കാമെന്നാണ് അധികൃതർ നല്കുന്ന മുന്നറിയിപ്പ്. പ്രശ്നപരിഹാരത്തിനായി ന്യൂക്ലിയാർ പവർ കോർപ്പറേഷനുമായി സംസ്ഥാനം ചർച്ചകൾ നടത്തിയെങ്കിലും, നിലവിൽ വൈദ്യുതി ലഭ്യമാക്കുന്ന കാര്യത്തിൽ അന്തിമ ധാരണയിലെത്താൻ സാധിച്ചിട്ടില്ല.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള ചർച്ചകൾക്കായി രണ്ട് കെഎസ്ഇബി ഡയറക്ടർമാർ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. രാത്രിയിലെ പീക്ക് അവറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
70 12 23 03 34




0 Comments