അധികൃതർ ഉണരണം,തെരുവുനായ ശല്യം പരിഹരിക്കണം . നായയ്ക്കു പിന്നാലെ പശുവിനും പേ - നാട്ടുകാർ ആശങ്കയിൽ....
ഒരു മാസം മുൻപ് പേപ്പട്ടിശല്യമുണ്ടായതിനു ശേഷം കാഞ്ഞിരമറ്റത്തെ ഒരു വീട്ടിൽ വളർത്തുന്ന ഏഴു മാസം ചനയുണ്ടായിരുന്ന കിടാവിന് പേരോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വെടി വെച്ചു കൊന്ന് മറവു ചെയ്തു. പേ രോഗബാധ സ്ഥിരീകരിച്ച പശുകിടാവുണ്ടായിരുന്ന വീട്ടിലെ എല്ലാവർക്കും മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും തുടർ ചികിൽസ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ചിക്കൻ ഫാമുകളുള്ള ഈ പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. പല ഫാമുകളിൽ നിന്നും ചത്ത കോഴികളെ കഴിച്ചു വളരുന്ന നായകൾ പലപ്പോഴും ഫാമിൽ കയറി കോഴികളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
പള്ളികൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ മുതൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധിയാളുകൾ വന്നു പോകുന്ന വഴിയിലുടനീളം നായകളുടെ കലശലായ ശല്യമാണ് അനുഭവിക്കുന്നത്.ഒറ്റയ്ക്കല്ല പലപ്പോഴും കൂട്ടമായി കാണുന്ന നായകൾ സൗര്യ ജീവിതത്തിന് ഭീഷണിയാണ്.ഈ വിഷയത്തിൽ അധികൃതർ അനാസ്ഥ ഒഴിവാക്കി ജാഗ്രതയോടെ ഇടപെടണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാനുള്ള അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും കാഞ്ഞിരമറ്റം എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ മാത്തുക്കുട്ടി ഞായർകുളം, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോർജുകുട്ടികുന്നപ്പള്ളിൽ, ജോസ് ഓലിയ്ക്ക തകിടിയിൽ, മോഹനൻ മൂഴയിൽ,സെബാസ്റ്റ്യൻ ആരുച്ചേരിൽ ,ബെന്നി തോലാനിക്കൽ , ടോമി മുടന്തിയാനി, ടോമി പുന്നയ്ക്കാപ്പള്ളിൽ,ജോസ് മാത്യു, ടോമി തോമസ്, പ്രദീപ് എം. പി ,ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34


0 Comments