അധ്യാപകര്‍ക്കായി വിദ്യാര്‍ത്ഥികള്‍ ക്ലാസെടുത്ത് മാതൃകയായി....സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വ്യത്യസ്തമായ അധ്യാപകദിനാഘോഷം


  അധ്യാപകദിനത്തില്‍ അധ്യാപകര്‍ക്കായി വിദ്യാര്‍ത്ഥികള്‍ ക്ലാസെടുത്ത് മാതൃകയായി. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായാണ് തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ വേറിട്ട ആഘോഷപരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ ആദര്‍ശ്, നിരഞ്ജന്‍ പി., ഗായത്രി രതീഷ് എന്നിവര്‍ കേരളത്തിന്റെ ഭൂപടത്തെ ആസ്പദമാക്കി ‘ഭൂപടവായന’ എന്ന വിഷയത്തില്‍ അധ്യാപികമാര്‍ക്കായി ക്ലാസെടുത്തു. 


പ്രാവര്‍ത്തികാധിഷ്ഠിത പഠനരീതിയുടെ ഉത്തമ മാതൃകയായി കുട്ടികളുടെ അധ്യാപനം മാറി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രശ്മി ദേവരാജന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രശസ്ത അധ്യാപകനും സംഘാടകനുമായ പി. ജി. ഹരിദാസ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അധ്യാപകദിന സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ അനില്‍ ബാബു, വിദ്യാലയ സമിതി അധ്യക്ഷന്‍ വി. കെ. ബിജു, സെക്രട്ടറി പത്മഭൂഷണ്‍ എന്നിവര്‍ പ്രസംഗിച്ചു. നൂതനമായ അധ്യാപന രീതി കാണുന്നതിനായി ഒട്ടേറെ നാട്ടുകാരും മുനിസിപ്പല്‍ പാര്‍ക്കില്‍ എത്തിയിരുന്നു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments