പാലാ ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഉണ്ണിയൂട്ടിൽ മനം നിറഞ്ഞുണ്ട് കുഞ്ഞുങ്ങൾ
ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി വിനായകചതുർത്ഥിയോടനുബന്ധിച്ച്
നടത്തുന്ന പ്രധാന വഴിപാടണ് ഉണ്ണിയൂട്ട്.
മേൽശാന്തി തുരുത്തിയിൽ ഇല്ലം ദിനേശ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പുലർച്ചെ അഞ്ച് മുതൽ ക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾ നടന്നു.
കല്ലമ്പള്ളിഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തിരുവരങ്ങിൽ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാലാ ചെമ്പൈ സംഗീത സഭയുടെ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധന,വൈകിട്ട് ദീപാരാധന എന്നിവയും നടന്നു.
70 12 23 03 34


.jpeg)


0 Comments