കുട്ടികൾ അദ്ധ്യാപകരായി അദ്ധ്യാപകദിനം വർണ്ണാഭമായി.
അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ അദ്ധ്യാപകരായി ക്ലാസ്സുകളെടുത്തത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ കൗതുകമായി. പാലാ മഹാത്മാഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ 'ഗുരുവന്ദനം2026' എന്ന പേരിൽ അദ്ധ്യാപക ദിനം വർണ്ണാഭമായി ആഘോഷിച്ചു.
എല്ലാ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾ ആശംസകൾ നേരുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. അദ്ധ്യാപനത്തിൻ്റെ മഹത്വത്തേയും പവിത്രതയേയും ആദരിക്കുന്നതിനോടൊപ്പം ഗുരുശിഷ്യ ബന്ധത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചറിയ്ക്കുന്നതുമായിരുന്നു പരിപാടി.
ഗുരുശിഷ്യ ബന്ധം വെറും വാക്കുകളിൽ അവസാനിക്കുന്നതല്ലെന്നും അത് ജീവിതകാലം മുഴുവൻ തുടരുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തലായി പരിപാടി മാറി. ദേവനന്ദ സന്തോഷ്, ഗംഗ മഞ്ജുഷ്, ശരണൃ സിബി, ജെനിഫർ ജോസ്, നന്ദന മനോജ്, കാർത്തിക കൃഷ്ണകുമാർ, നേഹ സജി, ജോസ്മി ജോസുകുട്ടി എന്നീ വിദ്യാർത്ഥികൾ ക്ലാസ്സുകളെടുത്തു. ക്ലാസ്സുകളെടുത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ഉപഹാരങ്ങൾ നല്കുകയും ആശംസകൾ നേരുകയും ചെയ്തു.
പ്രിൻസിപ്പാൾ ജയകുമാരി വി. ആർ. . നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ്, അദ്ധ്യാപകരായ അനിൽകുമാർ കെ.ജി, പീറ്റർ ജോൺ, പ്രതീഷ്‌കുമാർ ഡി, അപർണ്ണ പി. , ബിജി സിറിയക്, ബാബു ടി.കെ., ഗുരു ദാസൻ സി.പി., സുജ മാത്യു, ജാൻസി മാത്യു, ജോമിസ് ജോസഫ് , ടിബു ചാക്കോ, ഡിവിന എസ്. റോസ്, ആദിത്യ ഷാജി, സുനിൽകുമാർ അനിൽകുമാർ പി.ബി.എന്നിവർ 'ഗുരുവന്ദനം 2026' ന് നേതൃത്വം നല്കി.
70 12 23 03 34


0 Comments