അലക്സ് മേനാമ്പറമ്പിലിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ജോസഫ് വാഴയ്ക്കൻ


അലക്സ് മേനാമ്പറമ്പിലിൻ്റെ  പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ജോസഫ് വാഴയ്ക്കൻ

 അലക്സ് മേനാംപറമ്പിലിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് ജോസഫ് വാഴയ്ക്കൻ എക്സ്.എം.എൽ.എ. പറഞ്ഞു. 

സെവൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അലക്സ് മേനാംപറമ്പിൽ അനുസ്മരണാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സമ്പന്നനായിരുന്നെങ്കിലും എളിമയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. തൻ്റെ സമ്പത്ത് നിരാലംബർക്കും നിർദ്ധനർക്കും കിടപ്പു രോഗികൾക്കുമായി അലക്സ് വിനിയോഗിച്ചു. സെവൻസിൻ്റെ മുൻപ്രസിഡൻ്റ് കൂടിയായ അലക്സിൻ്റെ ചിത്രവും അഡ്വ.ഐസക് സ്മാരക സാംസ്‌കാരിക നിലയത്തിൽ ജോസഫ് വാഴയ്ക്കൻ അനാച്ഛാദനം ചെയ്തു.

     

ക്ലബ് പ്രസിഡൻ്റും ളാലം ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ ഹരിദാസ് അടമത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ തോമസ് കുന്നപ്പള്ളി, ജോസ്മോൻ മുണ്ടയ്ക്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ്, സാബു ഡി.മാത്യു,  തങ്കച്ചൻ മുളകുന്നം,ജോയി ജോസഫ് തോപ്പിൽ, തോമസ് ആൻ്റണി കപ്പിലുമാക്കൽ, മാർട്ടിൻ ജോസഫ് വരകുകാലായിൽ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രസീത രഘു, ലിൻസി രാജു, സരിത ജോർജ് എന്നിവർ പ്രസംഗിച്ചു. സണ്ണി ജോസഫ് കോതച്ചേരിൽ സ്വാഗതവും ജോണിച്ചൻ ചാൾസ് പനയ്ക്കൽ കൃതജ്ഞതയും പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments