കോലാനി അമരംകാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു

 

തൊടുപുഴ കോലാനി അമരംകാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതികളിലൊരാളായ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അയ്നുള്‍ അസദുള്‍ (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. പെരുമ്പാവൂരില്‍ താമസിക്കുന്ന അസം സ്വദേശി അമീര്‍ ഹംസ (26), ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ കണ്ണൂര്‍ തളിപ്പറമ്പ് കൂട്ടുമുഖം വലിയവളപ്പില്‍ ഉബൈദ് (38), മോഷണ സാധനങ്ങള്‍ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്തുപറമ്പില്‍ റസാഖ് (അനസ് 54) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 
പെരുമ്പാവൂരില്‍നിന്ന് ചൊവ്വാഴ്ചയാണ് അയ്നുള്‍ അസദുള്‍ പിടികൂടിയത്. നേരത്തേ കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണസംഘം എത്തിയപ്പോള്‍ അയ്നുള്‍ അസദുള്‍ രക്ഷപ്പെടുകയായിരുന്നു. 



പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലിസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍നിന്നു മോഷണ മുതല്‍ വാങ്ങിയ പട്ടാമ്പിസ്വദേശിയെ കഴിഞ്ഞദിവസം പൊലിസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. നേരത്തേ അറസ്റ്റിലായ തമ്മനം സ്വദേശി റസാഖില്‍നിന്ന് ഇയാളാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യുമെന്നും തൊടുപുഴ സിഐ കെ.പി. മനേഷ് പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സിയിലെത്തി ക്ഷേത്രത്തില്‍നിന്നു രണ്ടു തവണ മോഷണം നടത്തിയാണ് പണവും ക്ഷേത്ര സാമഗ്രികളും കവര്‍ന്നത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരും റിമാന്‍ഡിലാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷണം പോയ സാധനങ്ങള്‍ തമ്മനത്തുള്ള അനസിന്റെ കടയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments