ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു


ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു 

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവും റിട്ട. എൽ.ഐ.സി സോണൽ മാനേജരുമായ വി. ശാന്തകുമാരൻ നായർ (89) കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. 

കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയായ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലത്തെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, തുടർന്ന് വൈകുന്നേരം 4 മണിയോടെ സംസ്കരിക്കുന്നതാണ്. ടി.എൻ. സാവിത്രി ദേവിയാണ് ഭാര്യ, ദീപുശാന്ത്, നിവേദിത, ദിവ്യ, എസ്. ശ്രീശാന്ത് എന്നിവരാണ് മക്കൾ.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments