പാലാ നഗര സഭയെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളരിയാമ്മാക്കൽ പാലത്തിൻ്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ചെയ്ത യുഡിഎഫ് സർക്കാരിനേയും മുഖ്യമന്ത്രി വി ഡി സതീശനെയും പാലാ നഗരസഭാ യു.ഡി. എഫ് പാർലമെന്ററി പാർട്ടി യോഗം അഭിനന്ദിച്ചു..

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാക്കുകൾ യാഥാർത്ഥ്യമാക്കിക്കൊണ്ട് , ഭരണത്തിലേറിയിട്ട് കേവലം ആറു മാസത്തിനുള്ളിൽ കളരിയാമ്മാക്കൽ പാലത്തിൻ്റെ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറക്കിയ യുഡി എഫ്  സർക്കാരിന് പാലായിലെ ജനമനസ്സുകളിലാണ് സ്ഥാനം..

 ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ചെപ്പടിവിദ്യയോ കുതികാൽ വെട്ടു രാഷ്ട്രീയമോ അല്ല യു.ഡി. എഫ്  നയം എന്ന് ജനസമുഹത്തെ ചുരുങ്ങിയ കാലം കൊണ്ട് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ , പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ,മാണി സി കാപ്പൻ എം എൽ എ, ഫ്രാൻസിസ് ജോർജ്ജ് എം പി , എന്നിവരെ  യു.ഡി എഫ്  പാലാ നഗരസഭാ പാർലമെൻ്ററി പാർട്ടി യോഗം അഭിനന്ദിച്ചു.   

         യുഡി എഫ് പാർലമെന്ററി പാർട്ടി  നേതാവ് സെബാസ്റ്റ്യൻ ജെ പനക്കൽ, കേരള കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി നേതാവ് സിജി ടോണി, കെഡിപി നേതാവ് പ്രിൻസി സണ്ണി എന്നിവർ പ്രസംഗിച്ചു .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments