ഉഴവൂരിലെ പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു...


ഉഴവൂരിലെ പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു...

  പെട്രോൾ പമ്പുകളിൽ മോഷണം വ്യാപകമാകുന്നു, വ്യാപാരികൾ ആശങ്കയിൽ. രാത്രിയിൽ അടഞ്ഞു കിടക്കുന്ന പമ്പുകളിലാണ് മോഷണം നടക്കുന്നത്. ഇതോടൊപ്പം രാത്രി വൈകി പ്രവർത്തിക്കുന്ന പമ്പുകളിലെ ജീവനക്കാരെ ആക്രമിച്ചു പണം തട്ടുന്ന സംഭവങ്ങളും അടുത്തിടെ വർധിച്ചിട്ടുണ്ട്. ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന വൻ മോഷണം നടന്നിരുന്നു. 


ശനിയാഴ്ച പുലർച്ചെ 12:44-ഓടെയാണ് സംഭവം. അപരിചിതരായ രണ്ടുപേർ പമ്പിന്റെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു. തുടര്‍ന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന സേഫ് മുഴുവനായി ഇവർ എടുത്തുമാറ്റി. സമീപത്തെ കൃഷിയിടത്തിൽ എത്തിച്ച് സേഫ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപയും കവർന്നാണ് സംഘം കടന്നുകളഞ്ഞത്. 


മുഖം മറച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. പെട്രോൾ പമ്പുകളെയും മറ്റ് വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പ്രദേശത്ത് ഇത്തരം മോഷണങ്ങൾ തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.


 രാത്രികാലങ്ങളിൽ ആവശ്യത്തിന് പോലീസിൻ്റെ പട്രോളിംഗ് ഇല്ലാത്തതാണ് മോഷ്ടാക്കൾക്ക് തഴച്ചുവളരാൻ സാഹചര്യമൊരുക്കുന്നതെന്നും വിമർശനമുണ്ട്. സംഭവത്തെക്കുറിച്ച് പെട്രോൾ പമ്പ് ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പോലീസിന് കൈമാറിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പമ്പ് ഉടമകൾ പറയുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments