ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ദേവലോകം അരമനയിലേക്ക്.



 ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ദേവലോകം അരമനയിലേക്ക്. 

 ഇന്ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അരമനയിലെത്തി കാതോലിക്കാബാവയെ നേരിൽ കാണും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സന്ദർശനം. ബാവയുമായി കൂടിക്കാഴ്ച നടത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരിക്കും മടക്കം.  

 പാത്രിയർകീസ് ബാവയുടെ സന്ദർശനത്തിന് പിന്നാലെ ഓർത്തഡോക്സ് സഭ സർക്കാരുമായി ഇടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അനുനയ നീക്കം. മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രസ്താവനവരെ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.  

 കോലഞ്ചേരിയിൽ നടന്ന സമ്മേളനത്തിൽ സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.



 മണർകാട് പള്ളിയിൽ യാക്കോബായ സഭാ അധ്യക്ഷൻ പാത്രിയാർക്കീസ് ബാവ സന്ദർശനം നടത്തിയതിൽ ഓർത്തഡോക്സ് സഭ നേരത്തെ തന്നെ സർക്കാരിനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മണർകാട് പള്ളി സന്ദർശിക്കാൻ യാക്കോബായ പരമാധ്യക്ഷന് സർക്കാർ അനുമതി നൽകിയത് ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞിരുന്നു.  

 സമാധാനത്തിന് തുരങ്കം വെക്കുന്ന ശ്രമങ്ങളാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ വിമർശിച്ചിരുന്നു. 

 കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിയിൽ എത്തുന്ന മുഖ്യമന്ത്രി പാറേൽപള്ളി കൂദാശയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളം ഉദ്ഘാടനം ചെയ്യും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments