മോടിയായി നഗരസഭാ ശ്മശാനം. 40 ലക്ഷം മുടക്കി മോഡേൺ ഗ്യാസ് ക്രെമെറ്റോറിയം (ആധുനിക വാതക ശ്മശാനം)സ്ഥാപിച്ചു... ഇന്ന് വൈകിട്ട് ജോസ്. കെ. മാണി എം.പി. തുറന്നു കൊടുക്കും... മാണി. സി. കാപ്പൻ എം.എൽ. എ പങ്കെടുക്കും




പാലാ നഗരസഭയിൽ ആധുനിക വാതക ശ്മശാനം റെഡി.
നിലവിലുള്ള നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെ വിപുലീകരിച്ചു. ഇനി മുതൽ ആധുനിക ഗ്യാസ് ക്രെമെറ്റോറിയം കൂടി ഇവിടെ ഉണ്ടാവും.



നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതായിരുന്നു. ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. 

 


 

കോവിഡ് കാലഘട്ടത്തിൽ ഒരേദിവസം നിരവധി മൃതശരീരങ്ങൾ എത്തിയ സാഹചര്യത്തെ തുടർന്നാണ് സമയംക്കുറവ് ആവശ്യമുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.



തൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത് 'നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തെയും ആളുകൾക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, വൈസ് ചെയർപേഴ്സൺ സിജി പ്രസാദും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.

 



നവീകരിച്ച ശ്മശാനം ഇന്ന് വൈകിട്ട് 3.30 ന്  ജോസ് കെ മാണി എം.പി. തുറന്നുകൊടുക്കും.മാണി .സി.കാപ്പൻ മുഖ്യാതിഥി ആയിരിക്കും.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments