ജനവാസ മേഖലയ്ക്ക് സമീപം കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി മൂന്നു ദിവസമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. തീക്കോയി പഞ്ചായത്ത് ആറാം വാര്‍ഡ് ഒറ്റയീട്ടി അട്ടിക്കളത്താണ് ആള്‍താമസം ഇല്ലാത്ത വീടിന് സമീപം വലിയ കാട്ടുപന്നി ചത്തുകിടക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വാര്‍ഡ് മെമ്പറെയും ഫോറസ്റ്റ് അധികൃതരെയും ചെക്ക്‌പോസ്റ്റിലും പഞ്ചായത്തിലും വിവരമറിയിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും ആരുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
അധികൃതര്‍ എത്തി പരിശോധന നടത്താതെ പന്നിയെ കുഴിച്ചിടാനും ആളുകള്‍ മടിക്കുകയാണ്. പ്രദേശവാസികള്‍ നടന്നുപോകുന്ന വഴിക്ക് സമീപം ചത്തുകിടക്കുന്ന പന്നി അഴുകിത്തുടങ്ങിയാല്‍ കടുത്ത ദുര്‍ഗന്ധത്തിനും കാരണമാകും.




0 Comments