സ്‌കൂള്‍ ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്തു
പാലാ സെന്റ് തോമസ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം പുലിയന്നൂര്‍ ആശ്രമം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിനെ 2023 - 2028 കാലയളവില്‍ അഞ്ചു വര്‍ഷത്തേക്ക് ദത്തെടുക്കുന്ന
പ്രോഗ്രാമിന്റെ ഉദ്ഘാടനം മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജീത് ജി. മീനാഭവന്‍ 27-07-2023 ഉച്ചകഴിഞ്ഞ് 2 മണിക്ക് പുലിയന്നൂര്‍ ആശ്രമം ഗവണ്‍മെന്റ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങില്‍ പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി എലിസബത്ത്, വാര്‍ഡ് മെമ്പര്‍ പുഷ്പ ചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് ജോണി പരുമല എന്നിവര്‍ സംസാരിച്ചു.




0 Comments