സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നയം ആയിരകണക്കിന് തൊഴിലാളി കള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് എ.ഐ.റ്റി.യു.സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ പുതിയ മദ്യ നയം സംസ്ഥാനത്തെ സ്റ്റാര്‍ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നയം മൂലം ആയിരക്കണക്കിന് കള്ള് വ്യവസായത്തില്‍ പണിയെടുക്കുന്നവരെ പട്ടിണിയിലേക്ക് തള്ളി വിടുമെന്നും സന്തോഷ് പറഞ്ഞു.
മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ എ ഐ റ്റി യു സി പാലാ എക്‌സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് പി എന്‍ ദാസപ്പന്‍ അധ്യക്ഷത വഹിച്ചു.
മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്, ചെത്തു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി കെ ഷാജകുമാര്‍ എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം, സെക്രട്ടറി അഡ്വ പി ആര്‍ തങ്കച്ചന്‍, എന്‍ സുരേന്ദ്രന്‍, കെ ബി അജേഷ്, എ ജി ചന്ദ്രന്‍, വി എല്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ ബി സന്തോഷ്,സി റ്റി സജിമോന്‍, സി എന്‍ അഭിലാഷ് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി.




0 Comments