മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു




മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു 

 കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.പൊൻകു
ന്നത്ത് അമ്പലക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കട്ടപ്പന കുന്ദളമ്പാറ സ്വദേശിയായ ഷാജൻകുന്നേലിന്റെ മകൻ ക്രിസ്റ്റോ തോമസ് (21)മീനച്ചിലാറ് കുറുകെ നീന്തുന്നതിനിടെ നദിയുടെ മധ്യഭാഗത്ത് വച്ച് കാണാതാവുകയും വെള്ളത്തിൽ മുങ്ങിപ്പോകുകയുമായിരുന്നു കട്ടപ്പനയിൽ നിന്നെത്തിയ ക്രിസ്റ്റോയും സംഘവും പാദുവ യിലുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് കുളിക്കാൻ ഇറങ്ങിയത്.
പാലാ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സംഘവും കോട്ടയം നിലയത്തിൽ നിന്നെത്തിയ സ്കൂബാ ടീമും ചേർന്ന് മീനച്ചിൽ ആറിൽ നിന്ന് ഏകദേശം 20 അടി ആഴത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments