FCRA നിയമ ഭേദഗതി...... യുഡിഎഫ് പാലാ നഗരസഭ കൗൺസിലർമാർ ഇന്ന് രാവിലെ 11 ന് പാലാ കുരിശുപള്ളി കവലയിൽ പ്രതിഷേധിക്കുന്നു



FCRA  നിയമ ഭേദഗതി......  യുഡിഎഫ് പാലാ നഗരസഭ കൗൺസിലർമാർ ഇന്ന് രാവിലെ 11 ന് പാലാ കുരിശുപള്ളി കവലയിൽ പ്രതിഷേധിക്കുന്നു


FCRA  നിയമ ഭേദഗതിക്കെതിരെ പാലാനഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ കുരിശുപള്ളി കവലയിൽ രാവിലെ 11 മണിക്ക് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും..

ലോക്സഭയിൽ കേരളത്തിൽനിന്ന് ഈ വിഷയം അടിയന്തര പ്രമേയമായി   യുഡിഎഫ് എം പി മാർ ഉയർത്തുന്ന സമയത്ത് തന്നെയാണ് പാലായിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.  സാമൂഹ്യ നീതിയും സമത്വവും ഉറപ്പാക്കുവാൻ നിർണായക  പങ്കു വഹിച്ച സ്ഥാപനങ്ങളുടെ നിയന്ത്രണവും അധികാരവും ഏറ്റെടുക്കുവാനുള്ള കേന്ദ്രസർക്കാരിൻറെ ഗൂഡനീക്കമാണ് FCRA  ഭേദഗതി നിയമമെന്ന് സഭാ നേതാക്കളും,  ഇതര സമുദായ നേതാക്കളും,  ചാരിറ്റി സംഘടനകളും ആശങ്ക  പങ്കുവെച്ച സാഹചര്യത്തിൽ  കേന്ദ്രസർക്കാർ അടിയന്തരമായി ഈ നീക്കത്തിൽ നിന്ന് പിൻവാങ്ങണം എന്ന് ആവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന പ്രതിഷേധത്തോട്‌ ഐക്യദാർഢ്യപ്പെട്ടാണ്  പാലായിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

ഇത് ഒരു സൂചനാ സമരം മാത്രമാണ് എന്നും വരും ദിവസങ്ങളിൽ സമാന മനസ്സരുമായി ചേർന്ന് ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ചെയർ പേഴ്സൺ  ദിയ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ അറിയിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments