പദ്ധതി നിർവ്വഹണം ...... ജില്ലയിൽ പാലാ നഗരസഭ നമ്പർ വൺ ..... ചെറുപ്പത്തിൻ്റെ തുടിപ്പിൽ ആവേശ നേട്ടം


പദ്ധതി നിർവ്വഹണം ...... ജില്ലയിൽ പാലാ നഗരസഭ നമ്പർ വൺ ..... ചെറുപ്പത്തിൻ്റെ തുടിപ്പിൽ ആവേശ നേട്ടം

പാലാ മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയുടെ വിനിയോഗത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ഒമ്പതാം സ്ഥാനവും നേടി പാലാ നഗരസഭ ചരിത്രം കുറിച്ചതായി പാലാ നഗര സഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം  അറിയിച്ചു..

പുതുതായി ചുമതലയേറ്റ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ഈ നേട്ടം വലിയ ശ്രദ്ധയും അഭിനന്ദനവും നേടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വർഷം: ജില്ലയിൽ – 3ാം സ്ഥാനവും 
സംസ്ഥാനത്ത് – 59ാം സ്ഥാനവും ആയിരുന്നു പാലാ നഗരസഭക്ക് ഉണ്ടായിരുന്നത്.. നഗരസഭ ജീവനക്കാരുടെ കഠിന പരിശ്രമവും കൗൺസിലിന്റെ പിന്തുണയും ആണ് പാലാ നഗരസഭക്ക് ഈ നേട്ടം കൈവരിക്കുവാൻ സാധിച്ചത്.. വരും നാളുകളിൽ നഗരസഭ നടത്താൻ പോകുന്ന വികസന പ്രവർത്തനങ്ങൾക്ക് ഈ നേട്ടം പ്രജോദനം ആകുമെന്നും വികസനപ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളുമാണ് തന്റെ നേതൃത്തത്തിലുള്ള ഭരണ സമിതിയുടെ ലക്ഷ്യമെന്നും ദിയ പ്രസ്താവനയിൽ പറഞ്ഞു..











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments