കോൺഗ്രസ് പാലം വലിച്ചു ..... പാലാ നഗര സഭാ ചെയർപേഴ്സൺ ദിയ ബിനു പുറത്തായി.
അവിശ്വാസ പ്രമേയത്തിലൂടെ പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി. പ്രതിപക്ഷത്തെ 12 കൗണ്‍സിലര്‍മാര്‍ക്കൊപ്പം കോണ്‍ഗ്രസിലെ 4 കൗണ്‍സിലര്‍മാരും വൈസ് ചെയർപേഴ്സൺ മായാ രാഹുലും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു... പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചാണ് കോൺഗ്രസ്സ് കൗൺസിലർമാർ യോഗത്തിനെത്തിയത്.
യോഗത്തിൽ പങ്കെടുത്ത 17 പേരും ചെയർപേഴ്സൺ ദിയ ബിനുവിൽ അവിശ്വാസം രേഖപ്പെടുത്തി .
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ (കോട്ടയം) ട്രീസാ ജോസായിരുന്നു വരണാധികാരി.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ആണ് നടന്നത്.
സഭയിൽ ഹാജരായ 17 കൗൺസിലർമാരും ദിയാ ബിനുവിന് എതിരെ വോട്ടു രേഖപ്പെടുത്തി .
70 12 23 03 34
.jpg)


0 Comments