ബാലനെ പീഡിപ്പിച്ച പ്രതിക്ക് 6 വർഷം കഠിനതടവ്
7 വയസ്സുള്ള ബാലനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 16,000 രൂപ പിഴയും ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 42 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. പിഴത്തുക അതിജീവിതന് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോട്ടയം ജില്ലയിലെ തലയാഴം വില്ലേജിലെ തറേപ്പറമ്പ് ഭാഗത്ത് ഇഞ്ചക്കാനത്ത് വീട്ടിൽ വിശാൽ (45) ആണ് ശിക്ഷിക്കപ്പെട്ടത്.
പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ ബാലനെ ബലമായി കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമശ്രമവും പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിനും ശ്രമിച്ചതായി കേസ് വ്യക്തമാക്കുന്നു.
പ്രോസിക്ക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. കേസിന്റെ അന്വേഷണ ചുമതല വൈക്കം പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ സമദ് നിർവഹിച്ചു.



0 Comments