കാര്‍ കലുങ്കിലിടിച്ച് കയറി. ദുരന്തം ഒഴിവായത് തലനാരിയ്ക്ക്




പാലാ -  ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് കയറി. 

കലുങ്ക് തകര്‍ത്ത വാഹനം താഴേക്ക് മറിയാതിരുന്നാല്‍ വലിയ ദുരന്തം ഒഴിവായി. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

 



വിവേകാനന്ദ സ്‌കൂളിലേക്കുള്ള ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. പാലാ ഭാഗത്ത് നിന്നും വന്ന കാര്‍ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കലുങ്ക് പൂര്‍ണ്ണമായും തകര്‍ന്നു. 

 

വാഹനത്തിന്റെ ഒരു സൈഡിലെ ടയര്‍ കലുങ്ക് തകര്‍ത്ത് താഴേക്ക് പതിക്കാവുന്ന നിലയില്‍ ആയിരുന്നെങ്കിലും ഇത് സംഭവിക്കാതിരുന്നതോടെ വലിയ അപകടമാണ് ഒഴിവായത്. 

മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിന് ഇവിടെ റോഡില്‍ നിന്നും രണ്ടാള്‍ താഴ്ചയോളം ഉയരമുണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments