വിഷയം കുടിവെള്ളം ...... ഉയർന്നത് പോർ വിളികൾ ..... കടനാട് പഞ്ചായത്തിൽ ഇന്ന് രാവിലെ ചേർന്ന അടിയന്തിര കമ്മറ്റിയിൽ അടി അല്ലാത്തതെല്ലാം നടന്നു...... "ഇരിക്കെടീ അവിടെ ...." എന്ന് പ്രസിഡൻ്റിനോട് മെമ്പർ , നീ പോടാ എന്ന് മറുപടി


വിഷയം കുടിവെള്ളം ...... ഉയർന്നത് പോർ വിളികൾ ..... കടനാട് പഞ്ചായത്തിൽ ഇന്ന് രാവിലെ ചേർന്ന അടിയന്തിര കമ്മറ്റിയിൽ അടി അല്ലാത്തതെല്ലാം നടന്നു......
"ഇരിക്കെടീ അവിടെ ...." എന്ന് പ്രസിഡൻ്റിനോട് മെമ്പർ , നീ പോടാ എന്ന് മറുപടി.

ഇന്ന്  ചേര്‍ന്ന അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ കടനാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം സംബന്ധിച്ച പത്ര  വാര്‍ത്ത ഉയര്‍ത്തിക്കാട്ടി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് നടന്നത് . ബഹളം മൂര്‍ച്ഛിച്ചതോടെ എടീ, പോടീ വിളികളുയര്‍ന്നു. മേശയില്‍ ആഞ്ഞടിച്ചു. തങ്ങള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ കുടിവെള്ള വിഷയം ചര്‍ച്ച ചെയ്യാതെ ഇങ്ങിപ്പോയി എന്ന തരത്തില്‍  പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം വന്നത് ശരിയല്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞു. 


കാര്യം സംസാരിക്കാനായി പ്രസിഡന്റ് ലാലി സണ്ണി എഴുന്നേറ്റതോടെ ''ഇരിക്കടീ അവിടെ'' എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പ്രതിപക്ഷത്തെ സെബാന്‍ എഴുന്നേറ്റു. ''താന്‍ പോടോ'' എന്നായി പ്രസിഡന്റ്. ഇതിനിടെ പ്രതിപക്ഷത്തെ സോമന്‍ കുടിവെള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ എഴുന്നേറ്റതോടെ ഭരണപക്ഷത്തെ ജ്യോതിയും വിഷയത്തിലിടപെട്ടു. ആ സമയത്തും എടീ പോടീ വിളികള്‍ ഉയര്‍ന്നു.


കുടിവെള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ 20-ാം തീയതി അടിയന്തിര പഞ്ചായത്ത് കമ്മറ്റി വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിരുന്നതായി പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. 23-ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പൂതംപാറ കുടിവെള്ള പദ്ധതിയെ സംബന്ധിച്ച് മാത്രമുള്ള വിഷയമേ അജണ്ടയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു. ഇതേ സമയം കുടിവെള്ള പദ്ധതി സംബന്ധിച്ച വിഷയം ചര്‍ച്ചയ്ക്ക് വരുമ്പോള്‍ സമാനമായ മറ്റ് കാര്യങ്ങളിലും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാവുന്നതേയുണ്ടായിരുന്നുള്ളൂവെന്ന് ഭരണപക്ഷാംഗങ്ങളും പറയുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments