എന്‍.എസ്.എസ്. യൂണിയനില്‍ ആവേശമായി ''പ്രാവര്‍ത്തികം 2023''

    

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്.  യൂണിയനിലെ കരയോഗ-വനിത സമാജ പ്രസിഡന്റ്, സെക്രട്ടറിമാരെ പങ്കെടുപ്പിച്ചു കൊണ്ട്  പ്രാവര്‍ത്തികം 2023  എന്ന പേരില്‍ നടത്തിയ ശില്പശാല  പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ഊര്‍ജ്ജമായി.

 



മീനച്ചില്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചേര്‍ത്തല യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ശില്പശാല നയിച്ചു.


വനിതാ യൂണിയന്‍ പ്രസിസന്റ് സരസ്വതിയമ്മ, സെക്രട്ടറി സുഷമ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിയന്‍ സെക്രട്ടറി പി.എം. പ്രകാശ് കുമാര്‍ സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ പി.എം. ജയറാം നന്ദിയും പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments