76 പേരുടെ രക്തദാനം നടത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച് പാലാ സെന്റ് തോമസ് കോളേജ്



പാലാ സെന്റ് തോമസ് കോളേജ് എന്‍ സി സി ആര്‍മി വിംഗിന്റെയും സെവന്റീന്‍ കേരള ബറ്റാലിയന്റേയും നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എഴുപത്താറ് പേരുടെ രക്തദാനം നടത്തി.



പാലാ സെന്റ് തോമസ് കോളേജ് അങ്കണത്തില്‍  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് ജോണ്‍ മംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജോസിന്‍ ബിനോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെവന്റീന്‍ കേരള ബറ്റാലിയന്‍ എന്‍ സി സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ എംപി ദിനേശ് മുഖ്യാതിഥിയായി പങ്കെടുത്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം , സെന്റ് തോമസ് കോളേജ് എന്‍സിസി ഓഫീസറായ ലെഫ്റ്റനന്‍ ടോജോ ജോസഫ് എന്നിവര്‍ രക്തദാന സന്ദേശം നല്‍കി.



ക്യാമ്പില്‍ എന്‍ സി സി കേഡറ്റുകളും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ഉള്‍പ്പടെ 76 പേര്‍ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് നടത്തിയത്. രക്തദാനം ചെയ്തവര്‍ക്ക് പാലാ ബ്ലഡ് ഫോറം സമ്മാനങ്ങള്‍ നല്‍കി. കോട്ടയം കാരിത്താസ് മാതാ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

രക്തദാനം ചെയ്യുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ആരോഗ്യപരമായ ഗുണങ്ങളും ലഭിക്കുന്നു.      

രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ച് 76 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായിട്ടാണ് 76 പേരുടെ രക്തദാനം നടത്തിയത്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments