ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സന്നദ്ധ സേവന കൂട്ടായ്മ സാഫിന്റെ ആഭിമുഖ്യത്തില്‍ നാഗസാക്കി ദിനം ആചരിച്ചു.
യുദ്ധവിരുദ്ധ പ്ലാക്കാര്‍ഡുകളും സമാധാനത്തിന്റെ പ്രതീകമായ വെളുത്ത ബലൂണുകളും കൈകളിലേന്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ഗാനങ്ങള്‍ ആലപിച്ചത് ഏറെ ശ്രദ്ധേയമായി.
ജെ. ആര്‍ സി യൂണിറ്റ് അംഗങ്ങളും പരിപാടികളില്‍ ഭാഗഭാക്കായി. തുടര്‍ന്ന് നടന്ന യുദ്ധവിരുദ്ധറാലി ഹെഡ് മിസ്ട്രസ് എം.പി ലീന ഫ്‌ളാഗ് ഓഫ് ചെയ്തു.
കണ്‍വീനര്‍ മുഹമ്മദ് ലൈസല്‍, ജെ. ആര്‍ .സി ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ റീജ ദാവൂദ്, റ്റി.എസ് അനസ്, പി.ജി ജയന്‍ ,ഷൈനാസ് അബ് ദുല്‍ വാഹിദ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments